Posts

അത്തിപ്പറ്റ ഉസ്താദ് (നമ) അനുസ്മരണ ഗാനം

Image
ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് (ന:മ) ജനനം മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് അച്ചിപ്രയില്‍ 1936 സെപ്റ്റംബര്‍ 18  നാണ് അദ്ദേഹത്തിന്റെ ജനനം. പണ്ഡിതനും സ്‌കൂള്‍ അധ്യാപകനുമായിരുന്ന അബ്ദുല്‍ ഖയ്യൂം എന്ന കോമു മുസ്‌ലിയാരാണ് പിതാവ്. അറിയപ്പെട്ട ബഹുഭാഷാ പണ്ഡിതനും വൈദ്യനും മാപ്പിള കവിയുമായിരുന്ന പാലകത്ത് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പിതാമഹനാണ്. പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍ കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍ , പന്താരങ്ങാടിയില്‍ മുദര്‍രിസായിരുന്നു വഹ്ശി മുഹമ്മദ് മുസ്‌ലിയാര്‍ , സൂഫിവര്യനായിരുന്ന സി.എച്ച് കുഞ്ഞീന്‍ മുസ്‌ലിയാര്‍ എന്നിവരില്‍ നിന്ന് പഠനം നടത്തി. കുടുംബം പിതാവ് : കോമു മുസ്ലിയാര്‍ മാതാവ് : ഫാത്തിമ ഭാര്യമാര്‍: ആയിശ (പത്തിരിപാലം) , പരേതയായ ഫാത്തിമ(ഇന്ത്യനൂര്‍). മക്കള്‍: അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ , മുഹമ്മദ് ഫൈസി , ആതിക്ക , ആയിശ , മൈമൂന. മരുമക്കള്‍: പരേതനായ സി.എച്ച് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ , മുസ്തഫ നദ്‌വി , മൊയ്തീന്‍കുട്ടി ബാഖവി കരുവാന്‍പടി , ബുഷ്‌റ കുറുമ്പത്തൂര്‍ , ജമീല കുരുവമ്പലം. ശിഷ്യത്വം പ്രാഥമിക ...